കൂറ്റനാട്: തിരുമ്മിറ്റക്കോട് ഒഴുവത്രയിൽ മധ്യവയസ്കയെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. തിരുമിറ്റക്കോട് പഞ്ചായത്ത് ഒഴുവത്ര അടിയത്ത് വീട്ടിൽ രമണി (ശോഭ - 45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പിതാവ്: പരേതനായ രാമൻ നമ്പ്യാർ. മാതാവ്: പങ്കജാക്ഷി. സഹോദരി: യശോദ.