പെരിഞ്ഞനം: കയ്പമംഗലം കൂരിക്കുഴിയിൽ കൽപ്പണിക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി തോട്ടുപറമ്പിൽ നാരായണന്റെ മകൻ ജയചന്ദ്രൻ (57) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കൂരിക്കുഴി പഞ്ഞംപള്ളി ഭാഗത്തെ ജോലി കഴിഞ്ഞ് വീട്ടിൽ പോകാനായി ബസ് സ്റ്റോപ്പിലേക്ക് പോകും വഴിയാണ് കുഴഞ്ഞുവീണത്. ഭാര്യ: ഷീബ. മക്കൾ: മിഥുൻ, നീതു.