വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡൻറും കാലിക്കറ്റ് യൂനിവേഴ്സിറ്റി റിട്ട. അസിസ്റ്റൻറ് രജിസ്ട്രാറുമായ കായംകുളം മുഹമ്മദ് (81) നിര്യാതനായി.
വെള്ളാങ്ങല്ലൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി ചെയർമാൻ, പ്രസിഡന്റ്, സെക്രട്ടറി, മൻസിലുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപകൻ, എം.ഇ.എസ് മുകുന്ദപുരം താലൂക്ക് പ്രസിഡന്റ്, പടിഞ്ഞാറെ വെമ്പല്ലൂർ അസ്മാബി കോളജ് മാനേജിങ് കമ്മിറ്റി അംഗം, കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജമീല.