ചാലക്കുടി: തൃശൂർ സി.എം.ഐ ദേവമാതാ പ്രവിശ്യാംഗവും പുതുക്കാട് സെൻറ് ആന്റണീസ് ഫോറാന ഇടവകാംഗവുമായ ഫാ. ജോയ് കൊടിയൻ സി.എം.ഐ (52) നിര്യാതനായി.
പിതാവ്: കൊടിയൻ ജോസ്. മാതാവ്: മേരി. 1993ൽ സി.എം.ഐ സന്ന്യാസ സഭയിൽ ആദ്യവ്രതമനുഷ്ഠിച്ച ഫാ. ജോയ് 2002ൽ മാർ ജേക്കബ് തൂങ്കുഴിയിൽനിന്ന് വൈദിക പട്ടം സ്വീകരിച്ചു.
തലോർ, പോട്ട, പുല്ലൂർ, ചാലക്കുടി എന്നിവിടങ്ങളിലെ അധ്യാപക, ജീവകാരുണ്യ സേവനങ്ങൾക്കു പുറമെ ദേവമാതാ പ്രവിശ്യയുടെ മഹാരാഷ്ട്രയിലെ ചാവറ മിഷനിലും സേവന മനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ പോട്ടയിലെ കുര്യാക്കോസ് ഏലിയാസ് ചാവറ യു.പി സ്കൂളിൽ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഫാ. ജോയിയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ചാലക്കുടി കാർമൽ ആശ്രമദേവാലയ സെമിത്തേരിയിൽ.