ചെറുവത്തൂർ: ആദ്യകാല പാർട്ടി പ്രവർത്തകനും പി.സി.കെ.ആർ കലാസമിതി സ്ഥാപക മെംബറും ആദ്യകാല നാടക പ്രവർത്തകനുമായിരുന്ന പിലിക്കോട് വയലിലെ കെ.വി. മാധവൻ (96) നിര്യാതനായി.
ഭാര്യ: ടി.പി. ശ്രീദേവി (അടുത്തില). മക്കൾ: ഉഷ, രാഘവൻ, രമ, ഹേമ, സ്മിഷ. മരുമക്കൾ: ഭാസി (കുന്നരു, വർണാലയം), രാഗിണി (പരിയാരം), ജനാർദനൻ (പാണപ്പുഴ), രാജേഷ് പിലിക്കോട് (കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് ഡിപ്പോ), സുരേഷ് (രാവണേശ്വരം).
സഹോദരങ്ങൾ: കമലാക്ഷി (പിലിക്കോട് വയൽ), അമ്മാളു (മണിയറ).