ചെർക്കള: ആലംപാടിയിലെ സത്താർ മുബാറക് (49) നിര്യാതനായി. ഇന്ത്യൻ നാഷനൽ ലീഗ് പ്രവർത്തകനും ആലംപാടി ഖിളർ ജമാഅത്ത് കമ്മിറ്റി ജന. സെക്രട്ടറിയുമായിരുന്നു. പരേതനായ മുബാറഖ് അബ്ദുറഹ്മാൻ ഹാജിയുടെയും പരേതയായ നബീസയുടെയും മകനാണ്. നായന്മാർമൂലയിലെ എം.എ.കെ. ഏജൻസീസ് ഉടമയാണ്. ഭാര്യ: ഹാജറ (മാര). മക്കൾ: ഷഹൽ റഹ്മാൻ (എൻജിനീയർ, കരാറുകാരൻ), സീദി ഷഹീൽ, മുഹമ്മദ് ഷഹ്ളൻ, അയിഷ ഷഹ്ദ, ഫാത്തിമ ഷഹ്സിൻ (എല്ലാവരും വിദ്യാർഥികൾ). സഹോദരങ്ങൾ: മുഹമ്മദ് മുബാറക്, ഖാദർ മുബാറക്, സാദിഖ് മുബാറക്, മുസ്തഫ മുബാറക്, ഫൈസൽ മുബാറക്, അസ്മ, ജമീല, സൈനബ, ഖദീജ, ഫാത്തിമ.