തൃശൂർ: പൂത്തോൾ കുളക്കുന്നത്ത് പുഷ്പകത്ത് (നയന) ഡോ. കെ. കൃഷ്ണൻ നമ്പീശൻ (നേത്രരോഗ വിദഗ്ധൻ-83) നിര്യാതനായി. സംസ്ഥാന സർക്കാർ സർവിസിൽനിന്ന് സിവിൽ സർജനായാണ് വിരമിച്ചത്. ഇതിനിടെ സൈനിക സേവനവും അനുഷ്ഠിച്ചു. പൂത്തോളിൽ നമ്പീശൻ ഐ ക്ലിനിക്കിൽ പ്രവർത്തിച്ചുവരുകയായിരുന്നു.
ഭാര്യ: ഡോ. ടി.വി. ശ്രീദേവി. മക്കൾ: ശ്രീരേഖ കൃഷ്ണൻ (ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി), ശോഭ കൃഷ്ണൻ (സാന്ത്വന ക്ലിനിക്, കൊടുങ്ങല്ലൂർ).
മരുമക്കൾ: ഡോ. എൻ. അശോകൻ (തൃശൂർ ഗവ. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ), ഡോ. വി.പി. ആത്മറാം (സാന്ത്വന ക്ലിനിക്, കൊടുങ്ങല്ലൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.