നീലേശ്വരം: ആദ്യകാല വസ്ത്ര വ്യാപാരി സി.എച്ച്. ചന്തു-മേമ്പർ കുഞ്ഞാക്കത്തി എന്നിവരുടെ മകനും രാജാ റോഡിലെ പുലരി ഫൂട്ട് വെയർ ഉടമയുമായിരുന്ന ഒഴിഞ്ഞവളപ്പിലെ ചാന്ത് നിവാസിലെ വി.വി. വേണുഗോപാലൻ (80) നിര്യാതനായി. ഭാര്യ: കെ.വി. ജാനകി. മക്കൾ: അനീഷ്കുമാർ (എൻജിനീയർ, ബംഗളൂരു), അനുപമ (ഡോക്ടർ, യു.എസ്.എ). മരുമക്കൾ: രൂപാലി (എൻജിനീയർ, ബംഗളൂരു), ജയഗോപാൽ (ഡോക്ടർ, യു.എസ്.എ).
സഹോദരങ്ങൾ: ഗിരിജമ്മ (കാസർകോട്), രാമചന്ദ്രൻ (നീലേശ്വരം തെരു), ശാന്തകുമാരി (നീലേശ്വരം), രവീന്ദ്രൻ (ഒഴിഞ്ഞവളപ്പ്), രാജലക്ഷ്മി (നീലേശ്വരം), ശൈലജ (ഉദുമ), പരേതരായ സത്യഭാമ, പത്മാവതി, ലക്ഷ്മിക്കുട്ടി, ജയകുമാർ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് സമുദായ ശ്മശാനത്തിൽ.