ഗൂഡല്ലൂർ: സമസ്ത മുശാവറ അംഗം പരേതനായ എം.എം. ബഷീർ മുസ്ലിയാരുടെ മകൻ വേങ്ങര ചേരൂർ സ്വദേശി മണ്ടോട്ടിൽ അബ്ദുൽ സമദ് (65) നിര്യാതനായി. ഗൂഡല്ലൂരിലെ പഴയ സൗഭാഗ്യ ടെക്സ്റ്റൈൽസ്, നിലവിലെ ദർശൻ ടെക്സ്റ്റൈൽസ് ഉടമയാണ്. ഭാര്യ: സൈനബ. മക്കൾ: ഹബീബ്, നജീബ, നസീബ, നദീദ, കദീജസരിൻ. മരുമക്കൾ: സംഷീർ, ഇല്യാസ്, സാനി, റഫീഖ്.