അരിമ്പൂർ: എറവ് കപ്പൽ പള്ളിക്കടുത്ത് ചിറയത്ത് ലോറൻസ് (82) നിര്യാതനായി. ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. വാടാനപ്പള്ളി ആർ.സി.യു.പി സ്കൂളിൽ ഹെഡ് മാസ്റ്ററായിരുന്നു.
ഭാര്യ: ഇ.പി. സെലീന (റിട്ട. പ്രിൻസിപ്പൽ, കമലാ നെഹ്റു സ്കൂൾ തൃത്തല്ലൂർ). മക്കൾ: പ്രീജ, പ്രിയ, ഉല്ലാസ്. മരുമക്കൾ: അഗസ്റ്റിൻ, ഓസ്റ്റിൻ, ഹിൽഡ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ.