ഗുരുവായൂർ: തൊഴിയൂർ പാറയിൽ പൊക്കത്താഴത്ത് ആലിക്കുട്ടി മുസ്ലിയാർ (85) നിര്യാതനായി.
ആധ്യാത്മിക-സാംസ്കാരിക പ്രവർത്തകനും തൊഴിയൂർ പാലേമാവ് ജുമുഅത്ത് പള്ളിയുടെ ഇഹ്യാഉൽ ഇസ്ലാം മദ്റസയിൽ ആറു പതിറ്റാണ്ടിലേറെ അധ്യാപകനുമായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഷുക്കൂർ, ഷഫീഖ്, ഷഹീർ. മരുമക്കൾ: സുഹറ, മനീഷ, ജംഷി.