ഗുരുവായൂർ: പാവറട്ടി സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് പ്രധാനാധ്യാപകനും തൃശൂർ ട്രോഫീസ് സ്ഥാപകനുമായ മറ്റം കാക്കശ്ശേരി കെ.ഒ. ജെയിംസ് മാസ്റ്റർ (68) നിര്യാതനായി.
ഭാര്യ: എലിസബത്ത് (റിട്ട. അധ്യാപിക, സി.കെ.സി പാവറട്ടി). മക്കൾ: ക്ലിന്റ് (പോസ്റ്റ് മാസ്റ്റർ, ഗുരുവായൂർ), ക്രിസ്റ്റി (അധ്യാപിക, സെന്റ് ജോസഫ്സ് ഹൈസ്കൂൾ, പങ്ങാരപ്പിള്ളി). മരുമക്കൾ: സാന്ദ്ര (സീനിയർ അസോസിയേറ്റ്, എസ്.ബി.ഐ കുന്നംകുളം), ജെയിൻ ആന്റണി (അധ്യാപകൻ, സെന്റ് ഫ്രാൻസീസ് എച്ച്.എസ്.എസ്, മറ്റം).
സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മറ്റം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.