വടക്കേക്കാട്: കല്ലൂര്‍ കൊമ്പത്തകായിൽ കുഞ്ഞുവാപ്പുവിന്റെ മകൻ കെ.കെ. മുഹമ്മദ് (കോട്ട മുഹമ്മദ് -77) നിര്യാതനായി. വടക്കേക്കാട് മണ്ഡലം കോൺഗ്രസ് (ഐ) കമ്മിറ്റി മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ശരീഫ്, ഹമീദ്, ഹൈറുന്നിസ, ഹുസൈൻ, ഖമറുന്നിസ, സുഹറ, മുബാറക്ക്, സുലൈഖ. ഖബറടക്കം വെള്ളിയാഴ്ച കല്ലൂര്‍ കർണായ്ക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.