മാനന്തവാടി: അപ്പസ്തോലിക് കാർമൽ സഭാംഗം സിസ്റ്റർ റൂബി മരിയ (52) നിര്യാതയായി. കണ്ണൂർ കോളയാട് സെന്റ് സേവ്യേഴ്സ് യു.പി സ്കൂൾ പ്രധാനാധ്യാപികയാണ്. സഭയുടെ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ, കാസർകോട് മഡോണ എ.യുപി സ്കൂൾ എന്നിവിടങ്ങളിൽ ദീർഘകാലം അധ്യാപികയായി സേവനം ചെയ്തിട്ടുണ്ട്. പിതാവ്: സ്കറിയ. മാതാവ്: പരേതയായ ത്രേസ്യാമ്മ ആലുങ്കൽ. സഹോദരങ്ങൾ: സിസ്റ്റർ റീന, കൊച്ചുറാണി, പരേതനായ റെജി.