തൃക്കരിപ്പൂർ: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും വൾവക്കാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന കാരോളത്തെ പി.പി. ബാക്കിരി മൂസാൻ കുട്ടി(86) നിര്യാതനായി. പരേതരായ എ.പി. കുഞ്ഞിമൊയ്തീൻ കുട്ടിയുടേയും ബാക്കിരി മറിയുമ്മയുടേയും മകനാണ്. ഏറെക്കാലം ഇലക്ട്രീഷ്യനായിരുന്ന അദ്ദേഹം ജീവകാരുണ്യ സേവന മേഖലകളിൽ സജീവമായിരുന്നു. ഭാര്യ: കെ.പി. മറിയുമ്മ കാരോളം. മക്കൾ: ബഷീർ (ഫുട്ബാൾ താരം), റഷീദ് (ദുബൈ), മജീദ്, സമീർ (മുൻ ടൈറ്റാനിയം ഫുട്ബാൾ ടീമംഗം, ജപ്പാൻ), റസിയാബി കാടങ്കോട്, മുനീർ (ദുബൈ), റസീന കാരോളം. മരുമക്കൾ: വി.പി.യു. നഫീസ (ബീരിച്ചേരി), സുഹ്റ പരത്തിച്ചാൽ ഉദിനൂർ, മറിയം (അധ്യാപിക, മൈമ ഇംഗ്ലീഷ് സ്കൂൾ പടന്ന), ഫാസില കോട്ടപ്പുറം, ഹസൈനാർ കാടങ്കോട് (കുവൈത്ത്), ബുഷ്റ കല്ലൂരാവി, ഷറഫുദ്ദീൻ കുഞ്ഞിമംഗലം. സഹോദരങ്ങൾ: അബ്ദുൽ മജീദ് ഹാജി കൂലേരി, ഇസ്മായിൽ ഹാജി കൈക്കോട്ടുകടവ്, സുലൈമാൻ മെട്ടമ്മൽ, ബീഫാത്തിമ ഒളവറ, ഖദീസു മേൽപറമ്പ, കുഞ്ഞാമിന പൊറോപ്പാട്, പരേതയായ ഖദീജ പൊറോപ്പാട്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടു മണിക്ക് വൾവക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.