ചൊക്ലി: മേനപ്രത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തകനും പൗരപ്രമുഖനുമായിരുന്ന കുഞ്ഞിമഠത്തിൽ മുസ്തഫ ഹാജി (68) നിര്യാതനായി. കുഞ്ഞി മഠത്തിൽ അബ്ദുല്ല ഹാജിയുടെയും ആയിശു ഹജ്ജുമ്മയുടെയും മകനാണ്. അഹ്മദാബാദ് പാൻകൂർ നാക്കയിൽ കെ. അബ്ദുല്ല ആൻഡ് സൺസ്, സനം സെയിൽസ് കോർപറേഷൻ എന്നീ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: കുയ്യാലിൽ സുഹറ. മക്കൾ: സജീറ, സുഹാന, സഫൂറ, നിദ ഫാത്തിമ. മരുമക്കൾ: നൗജസ് (ഖത്തർ), സക്കീർ (ചൊക്ലി), അഫ്നാസ് (മസ്കത്ത്). സഹോദരങ്ങൾ: പരേതരായ നഫീസ ഹജ്ജുമ്മ, സുലൈഖ.