ചാവക്കാട്: ട്രെയിലർ ലോറിയിൽ ബൈക്കിൽ കൊളുത്തിവലിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ ചാവക്കാട്ടെ പലചരക്ക് വ്യാപാരി മരിച്ചു. തിരുവത്ര കിറാമൻകുന്ന് സ്വദേശിയായ ചാവക്കാട് പുതിയ പാലത്തിനു സമീപം പലചരക്കു കട നടത്തുന്ന ഉണ്ണീൻ കണ്ടത്ത് അബ്ദുൽ ഖാദറാണ് (76) മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെ മണത്തല ബ്ലോക്ക് ഓഫിസിന് സമീപം കിഴക്കേ സർവിസ് റോഡിലെ തിരുവിലാണ് അപകടം. ചാവക്കാട്ടെ കട തുറക്കാൻ പോവുകയായിരുന്നു അബ്ദുൽ ഖാദർ. ഭാര്യ: ഫാത്തിമ. മക്കൾ: അനസ്, ബിലാൽ, ഫിജുല, നബീല, നസീബ. മരുമക്കൾ: റഷീദ്, കബീർ, ഫിറോസ്, നിഹാല, ഫർസീന. സഹോദരങ്ങൾ: വി.പി. അബൂബക്കർ (ദുബൈ), യു. ഉമ്മർ, യു. ഉസ്മാൻ, സൈനബ, ബീവത്തുമ്മ, പരേതരായ മുഹമ്മദാലി, കുഞ്ഞഹമ്മു. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് എടക്കഴിയൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.