ആലത്തൂർ: ലോറി ഡ്രൈവറായ കാവശ്ശേരി സ്വദേശി തമിഴ്നാട് കരൂരിൽ കുഴഞ്ഞ് വീണ് മരിച്ചു. ആലത്തൂർ കാവശ്ശേരി ചുണ്ടക്കാട് വലിയകത്ത് വീട്ടിൽ പരേതനായ അബ്ബാസിന്റെ മകൻ മുജീബാണ് (56) മരിച്ചത്. കരൂരിലെ കമ്പനിയിൽ ലോഡ് ഇറക്കിയ ശേഷം ലോറിയുമായി നാട്ടിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. ഉടൻ സമീപത്തെ സ്വകാര്യ ആശുപതിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: പരേതയായ ഹാജിറ ഉമ്മ. സഹോദരങ്ങൾ: ലൈല, നൂർജഹാൻ, ബീവിജാൻ.