കോങ്ങാട്: പരേതനായ ചിലമ്പത്തു കൃഷ്ണൻകുട്ടി തരകന്റെ മകൻ സി.കെ. കൃഷ്ണദാസ് (48) നിര്യാതനായി. പെരിങ്ങോട് സഹകരണ ബാങ്ക് ജീവനക്കാരനാണ്. കോങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം, സി.പി.എം കോങ്ങാട് രണ്ട് ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു വില്ലേജ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മാതാവ്: പരേതയായ ലക്ഷ്മിക്കുട്ടി. ഭാര്യ: ശോഭ. മക്കൾ: ആർച്ചദാസ് (കോങ്ങാട് കെ.പി.ആർ.പി.എച്ച്.എസ്.എസ്. പ്ലസ് ടു വിദ്യാർഥി), അർജുൻദാസ് (ഏഴാം തരം വിദ്യാർഥി), സഹോദരങ്ങൾ: രാമകൃഷ്ണൻ, ഗീത, വിലാസിനി, ശ്രീദേവി.