പാലക്കുന്ന്: കർണാടക ഫിഷറീസ് വകുപ്പ് മുൻ ഉദ്യോഗസ്ഥൻ തിരുവക്കോളി നാലകത്ത് വീട്ടിൽ സി. രാമകൃഷ്ണൻ (90) നിര്യാതനായി. പരേതരായ ചേനന്റെയും പാട്ടിയുടെയും മകനാണ്. ഭാര്യ: പരേതയായ ഗോമതി (മുൻ ഉദുമ പഞ്ചായത്ത് അംഗം). മക്കൾ: ഗിരിധരൻ (ഖത്തർ), സുധീർ, സുശിൽ കുമാർ (യു.എസ്). മരുമക്കൾ: ഉമ, പ്രസന്ന, മഞ്ജു (യു.എസ്). സഹോദരങ്ങൾ: പാർവതി, പരേതരായ സ്വാമികുട്ടി, കാർത്യായനി, കല്യാണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മലാംകുന്ന് സമുദായ ശ്മശാനത്തിൽ.