കയ്പമംഗലം: ദേശീയപാത 66 മൂന്നുപീടികയിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
കയ്പമംഗലം വഴിയമ്പലം കുറ്റിക്കാട്ട് ക്ഷേത്രത്തിനു സമീപം കളപ്പുരക്കൽ സൂരജിന്റെ ഭാര്യ ഐശ്വര്യയാണ് (32) മരിച്ചത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയായിരുന്നു മരണം. തിങ്കളാഴ്ച രാവിലെ 11.45ന് മൂന്നുപീടിക തെക്കേ ബസ് സ്റ്റോപ്പിന് അടുത്തായിരുന്നു അപകടം.
കാസർകോട്ടുനിന്ന് കൊച്ചിയിലേക്കു പോയിരുന്ന ടാങ്കർ ലോറിയുടെ പിൻവശം സ്കൂട്ടറിൽ തട്ടുകയായിരുന്നു.
സ്കൂട്ടറിൽനിന്ന് റോഡിലേക്കു വീണ ഐശ്വര്യയുടെ ദേഹത്തുകൂടി ലോറിയുടെ ടയർ കയറിയിറങ്ങി. സ്കൂട്ടറിൽ ഐശ്വര്യയുടെ കൂടെ ഉണ്ടായിരുന്ന ഭർതൃപിതാവ് മോഹനനും പരിക്കേറ്റിരുന്നു. മകൻ: രാഘവ്.