പട്ടാമ്പി: മുതിർന്ന സി.പി.എം നേതാവ് മരുതൂർ പുലാശ്ശേരിക്കര താവളം വീട്ടിൽ എം. വിശ്വനാഥൻ (84) നിര്യാതനായി. പൊന്നാനി താലൂക്കിൽ കർഷക സംഘത്തിന്റെയും ഗ്രന്ഥശാലാ സംഘത്തിന്റെയും ആദ്യകാല പ്രവർത്തകനും ആലപ്പുഴയിൽ കോട്ടക്കൽ ആര്യവൈദ്യശാലയുടെ പ്രാദേശിക മാനേജറുമായിരുന്നു.
ആലപ്പുഴയിൽ സി.പി.എം താലൂക്ക് കമ്മിറ്റി, ഏരിയ കമ്മിറ്റി, കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി എന്നിവയിലും സഹകരണരംഗത്തെ വിവിധ ഘടകങ്ങളിലും പ്രവർത്തിച്ചു. ആലപ്പുഴ മുനിസിപ്പൽ കൗൺസിലറായും പ്രവർത്തിച്ചു. മിച്ചഭൂമി സമരമടക്കം വിവിധ സമരങ്ങളിൽ പങ്കെടുത്ത് പൊലീസ് മർദനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. സി.പി.എം പട്ടാമ്പി ഏരിയ കമ്മിറ്റി അംഗമായും ഓങ്ങല്ലൂർ ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ സി.പി.എം പുലാശ്ശേരിക്കര സ്കൂൾ ബ്രാഞ്ച് അംഗമാണ്. പൊതു രംഗത്തെ മികച്ച പ്രവർത്തനത്തിന് പള്ളം സ്മാരക പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി. മക്കൾ: രമ, രമണൻ. മരുമക്കൾ: ഹരി, വന്ദന.