ഗുരുവായൂര്‍: വീടിനു മുകളില്‍നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തിരുവെങ്കിടം അയോധ്യനഗറില്‍ കൂട്ടാലയില്‍ രാജീവ് മോഹനനാണ് (40) മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വീടിനു മുകളില്‍നിന്ന് വീണ് പരിക്കേറ്റത്. ഫോട്ടോഗ്രാഫറായ ഇദ്ദേഹം എല്‍എല്‍.ബി വിദ്യാര്‍ഥിയായിരുന്നു. തിരുവെങ്കിടം ബ്രദേഴ്സ് ക്ലബിന്റെ ജോ. സെക്രട്ടറിയാണ്. പിതാവ്: പരേതനായ മോഹനന്. മാതാവ്: അമ്മിണി (റിട്ട. റെയില്‍വേ).