സുൽത്താൻ ബത്തേരി: വിളമ്പുകണ്ടം സ്വദേശിനിയായ യുവതി ഇസ്രായേലിൽ മരിച്ചു.പനങ്കണ്ടി ജ്യോതി ഭവൻ പരേതനായ സുധാകരന്റെയും യശോദയുടെയും മകളും വിളമ്പുകണ്ടം പുഴക്കൽ രാഹുലിന്റെ ഭാര്യയുമായ റാണിചിത്ര (33) ആണ് മരിച്ചത്. കഴിഞ്ഞ ആറു മാസമായി ഇസ്രായേലിൽ ജോലി ചെയ്തുവരികയായിരുന്നു.
പക്ഷാഘാതത്തെത്തുടർന്ന് കുറച്ച് ദിവസമായി ഇസ്രായേലിലെ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ചയായിരുന്നു മരണം. മക്കൾ: ആരവ്, അദിക്.