അന്തിക്കാട്: ബസിൽ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു. അന്തിക്കാട് കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ഗോപാലന്റെ മകൾ ലീനയാണ് (57) മരിച്ചത്. തളിക്കുളത്തെ ആയുർവേദ കടയിലെ ജീവനക്കാരിയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. തൃശൂർ- തൃപ്രയാർ റൂട്ടിൽ സർവിസ് നടത്തുന്ന ഹവ്വമറിയം ബസിൽ കുറ്റിമാവിൽ നിന്ന് കയറിയ ഇവർ അന്തിക്കാട് ആൽ സെന്ററിൽ വെച്ചാണ് അസ്വസ്ഥത പ്രകടിപ്പിച്ചതും കുഴഞ്ഞുവീണതും. കണ്ടക്ടർ ഉടൻ ഇവർക്ക് വെള്ളം നൽകുകയും ബസിൽ തന്നെ കാഞ്ഞാണി അശ്വ മാലിക ആശുപത്രിയിലും തുടർന്ന് മദർ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലീനക്ക് അവധി ദിവസമായ ഞായറാഴ്ചകളിൽ ക്ഷേത്ര ദർശനത്തിന് പോകുന്ന പതിവുണ്ട്. തൃശൂരിലെ നവഗ്രഹക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിലാണ് സംഭവം. മാതാവ്: പരേതയായ സരോജിനി. സഹോദരങ്ങൾ: രതി, സുമന, പ്രേംനാഥ്, പരേതരായ സതി, രമണി, പ്രസന്ന.