നീലേശ്വരം: കാട്ടിപ്പൊയിൽ കാറളത്തെ ആദ്യകാല നാടക നടിയും പരേതനായ ചെരക്കര നാരായണൻ നായരുടെ ഭാര്യയുമായ കൊഴുമ്മൽ കമലാക്ഷി (76) നിര്യാതയായി. ചെരക്കര രാഘവൻ നായരുടെയും കൊഴുമ്മൽ ശാരദമ്മയുടെയും മകളാണ്. മക്കൾ: രഘുനാഥൻ, മധുസൂദനൻ, നിധീഷ്, പരേതനായ പവിത്രൻ. മരുമക്കൾ: പ്രീത (രാവണീശ്വരം), വിജി (ബങ്കളം). സഹോദരങ്ങൾ: വിജയൻ (മേക്കാറളം), രവീന്ദ്രൻ (കുറ്റിക്കോൽ), പത്മിനി (ആലക്കോട്), സതീദേവി (ബംഗളൂരു), പരേതരായ മനോഹരൻ, പ്രസന്ന.