പെരുമ്പിലാവ്: മുതിർന്ന കോൺഗ്രസ് നേതാവ് കോടതിപ്പടി അറയ്ക്കൽ റോഡിൽ കപ്ലേങ്ങാട്ട് ഗോവിന്ദൻ കുട്ടി (86) നിര്യാതനായി. കുന്നംകുളം റീജനൽ സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഭരണ സമിതി മുൻ അംഗമാണ്. കോടതിപ്പടിയിൽ റേഷൻ കട നടത്തിയിരുന്നു.
ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: ജയപ്രകാശ്, ജയലളിത, ജലജ, മണികണ്ഠൻ. മരുമക്കൾ: മിനി, പരേതനായ അച്ചുതൻ, കുമാരൻ, സിൽജ.