മാള: മാള വടമയിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇടമുള രവീന്ദ്രന്റെ ഭാര്യ ഉഷയാണ് (60) മരിച്ചത്. ബുധനാഴ്ച രാവിലെയാണ് വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. ഉഷ ആർ.ഡി ഏജൻറായി പ്രവർത്തിച്ചിരുന്നു. മക്കൾ: റെനീഷ്, നിമിഷ. മാള എസ്.എച്ച്.ഒ സജീൻ ശശി, എസ്.ഐ മുഹമ്മദ് ബാഷി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അഗ്നിരക്ഷാസേനയും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.