തൃശൂർ: കോട്ടപ്പുറം മടങ്ങർളി മന എം.ആർ. പരമേശ്വരൻ നമ്പൂതിരി (88- റിട്ട. എൽ.ഐ.സി, തിരുവനന്തപുരം) നിര്യാതനായി. പരേതരായ മടങ്ങർളി മന രാമൻ നമ്പൂതിരിയുടെയും ഉമാദേവിയുടെയും മകനാണ്. ഭാര്യ: ഇളയിടത്ത് തൈക്കാട്ട് മന ഇ.ടി. ചന്ദ്രികാ ദേവി. മക്കൾ: എം.പി. അനിത (വെണ്മരത്തൂർ മന, മരത്തംകോട്), എം.പി റോഷ്നി (മാമ്പഴമഠം, പിരപ്പൻകോട്). മരുമക്കൾ: വെണ്മരത്തൂർ നാരായണൻ നമ്പൂതിരി, രാധാകൃഷ്ണൻ പണ്ടാരത്തിൽ, മാമ്പഴമഠം. സഹോദരങ്ങൾ: എം.ആർ. ഭവദാസൻ, എം.ആർ. സാവിത്രി, എം.ആർ. നാരായണൻ, പരേതരായ എം.ആർ. രാമൻ, എം.ആർ. കൃഷ്ണൻ. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.