തൃക്കരിപ്പൂർ: ദീർഘകാലം മലേഷ്യയിൽ വ്യാപാരിയായിരുന്ന തൃക്കരിപ്പൂർ ഗവ. ഹൈസ്കൂളിന് സമീപത്തെ കോളേത്ത് ഇബ്രാഹിം ഹാജി (93) നിര്യാതനായി. പരേതരായ മുഹ് യിദ്ദീൻ കുട്ടിയുടെയും കോളേത്ത് സാറമ്മയുടെയും മകനാണ്. ഭാര്യ: തലയില്ലത്ത് ഖദീജ. മക്കൾ: മുഹമ്മദ് ഇഖ്ബാൽ (അധ്യാപകൻ, വൈത്തിരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വയനാട്), ഫാത്തിമത്ത് സുഹ്റ, അബ്ദുറഹ്മാൻ (മലേഷ്യ), മുഹമ്മദലി, ഉമർ ഫാറൂഖ് (മലേഷ്യ), മുഹമ്മദ് അൻവർ, സുലൈഖ, സുഹൈറ. മരുമക്കൾ: ഒ.ടി. ഇനാമുറഹ്മാൻ (ബ്രൈറ്റ് ഗ്ലാസ് ആൻഡ് പ്ലൈവുഡ്, തൃക്കരിപ്പൂർ), നസ്രി (ചൊവ്വേരി), സൽമത്ത് (ഉദിനൂർ), ഫരീദ (ഉടുമ്പുന്തല), ഷിൻഷ (കണ്ണൂർ), സഈദ് (മെട്ടമ്മൽ), നൗഫൽ (തങ്കയം). സഹോദരങ്ങൾ: പരേതരായ അഹമദ്, അബൂബക്കർ, മുഹമ്മദ് കുഞ്ഞി, ഹസൈനാർ, മറിയുമ്മ, ബീഫാത്തിമ, ഹലീമ, കുഞ്ഞാമിന.