തൃക്കരിപ്പൂർ: ടൗണിലെ ആദ്യകാല വസ്ത്ര വ്യാപാരി വടക്കേകൊവ്വലിലെ എ.ബി. അബ്ദുല്ല ഹാജി (72) നിര്യാതനായി. പരേതനായ എ.ബി. ഇബ്രാഹിം കുട്ടി ഹാജി- ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: സബീദ. മക്കൾ: ഇല്യാസ്, ജസീർ, സൈനബി (മൂവരും ദുബൈ), ജമീല (ഖത്തർ). മരുമക്കൾ: ശബീബ പുഞ്ചക്കാട്, നയീമ പയ്യന്നൂർ, അബ്ദുന്നാസർ ബീരിച്ചേരി(ദുബൈ), മമ്മു വിളയാംകോട് (ഖത്തർ). സഹോദരങ്ങൾ: അബ്ദുറഹിമാൻ തങ്കയം, ഖദീജ, കുഞ്ഞാമിന, പരേതനായ കാസിം ബീരിച്ചേരി.