പാറാൽ: ദാറുൽ ഇർശാദ് അറബിക് കോളജ് പരിസരത്ത് തനീം വീട്ടിലെ മുഹമ്മദ് ഹാജി (താഴത്ത് വീട്ടിൽ കുനിയിൽ, താഴെ ചമ്പാട് -80) നിര്യാതനായി. ചമ്പാട്ടെ പരേതനായ അബ്ദുല്ല ഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ: നഫീസ. മക്കൾ: നിസാർ, നാദിർ, നിസാം (മൂവരും ദുബൈ), നബീല. മരുമക്കൾ: റഷീദ് (ദുബൈ), റൈഷത്ത്, ശാമിദ, ഷാന. സഹോദരങ്ങൾ: ഉമ്മർ, അബൂബക്കർ, കാദർ, ഉസ്മാൻ, അലി, ലത്തീഫ്, സൈനബ, അസ്മ, റാബിയ, പരേതയായ പാത്തൂട്ടി.