മുളിയാർ: പൊവ്വൽ നെല്ലിക്കാട് സ്വദേശി ഖാലിദ് (80) നിര്യാതനായി. വിവിധ സർക്കാർ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരനായി പ്രവർത്തിച്ചിരുന്നു. മുളിയാർ പഞ്ചായത്തിലെ പഴയകാല മുസ്ലിം ലീഗ് വളന്റിയർ ക്യാപ്റ്റനാണ്. ഭാര്യ: ഹവ്വാബി. പരേതരായ അബ്ദുർറഹിമാൻ മാസ്റ്റർ, മറിയമ്മ എന്നിവരുടെ മകനാണ്.
മക്കൾ: സാദിഖ്, റഹീം, സാഹിറ, റൈഹാന, സാജിദ, റാസിഖ്, ബാസിത്. മരുമക്കൾ: റസീന, മർജാന, ഹമീദ് പയോട്ട, അസ്ലം തുരുത്തി, നിസാർ ചെർക്കള, മിസ്രിയ.
സഹോദരങ്ങൾ: മഹമൂദ്, ഹമീദ്, ബീഫാത്തിമ, ആസിയ, ഖദീജ, പരേതരായ മുഹമ്മദ് കുഞ്ഞി, നബീസ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് പൊവ്വൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.