ശ്രീകണ്ഠപുരം: മലപ്പട്ടം അടിച്ചേരി പന്നിയോട്ടുവയലിലെ മാവില വീട്ടിൽ കല്യാണിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. കുഞ്ഞിരാമൻ നമ്പ്യാർ (കൂളിക്കുണ്ട്). മക്കൾ: എം.വി. ചന്ദ്രാംഗദൻ, എം.വി. പുരുഷോത്തമൻ (റിട്ട. അസിസ്റ്റന്റ് മാനേജർ, കെ.എസ്.എഫ്.ഇ), പരേതരായ ഭാസ്കരൻ (കോഴിക്കോട്), തങ്കമണി.
മരുമക്കൾ: തങ്കമണി (മലപ്പട്ടം), പ്രസീത (ഏരുവേശ്ശി), വത്സല (കോഴിക്കോട്). സഹോദരൻ: പരേതനായ നാരായണൻ (അടിച്ചേരി).