എടക്കാട്: കടമ്പൂർ പട്ടർ മഠം മുക്കിലെ എ.കെ ഹൗസിൽ ടി.പി. അബൂബക്കർ (73) നിര്യാതനായി. കടമ്പൂർ പുത്തൻ പറമ്പത്ത് കുടുംബാംഗമാണ്. കോഴിക്കോട് ബോംബെ ഹോട്ടലിൽ ദീർഘകാലം ജീവനക്കാരനായിരുന്നു. ഭാര്യ: മുഴപ്പിലങ്ങാട്ട് മുല്ലപ്പുറം പള്ളിക്ക് സമീപം ഫാത്തിമ. മക്കൾ: ഉനൈസ്, ഉനൈബ്, ഉൻസീറ. മരുമക്കൾ: റാഹില, ജംഹർ, തബ്ഷീറ. സഹോദരങ്ങൾ: ഉസ്മാൻ, ആയിശ.