മലപ്പുറം: റിട്ട. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.പി. ശ്രീനിവാസൻ (84) നിര്യാതനായി. അങ്ങാടിപ്പുറം ഗ്രാമിക 136ലാണ് താമസിച്ചിരുന്നത്.
മലപ്പുറം ബോയ്സ് ഹൈസ്കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഗവ. ടി.ടി.ഐ മലപ്പുറം, എ.ഇ.ഒ പരപ്പനങ്ങാടി, മങ്കട, പെരിന്തൽമണ്ണ, ഡി.ഇ.ഒ പത്തനംതിട്ട, ഡി.പി.ഇ.പി പ്രോജക്ട് ഓഫിസർ തിരുവനന്തപുരം, ഡി.ഡി.ഇ കാസർകോട് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച് ഇടുക്കി ഡി.ഡി.ഇയായി വിരമിച്ചു.
ഭാര്യ: രുഗ്മിണി ദേവി. മക്കള്‍: അഡ്വ. ശ്രീജിത്ത്, ശ്രീനാഥ് (ഒ.എൻ.ജി.സി). മരുമക്കള്‍: അഡ്വ. സുധ മോഹൻ, ഡോ. ഐശ്വര്യ. സഹോദരങ്ങൾ: കൃഷ്ണകുമാർ, മോഹൻദാസ്, രുക്മിണി, സുനന്ദ, പരേതരായ പ്രഭാകരൻ, സുന്ദരേശ്വരൻ, ബാലചന്ദ്രൻ, ഗോവിന്ദരാജൻ.