ആലത്തൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലത്തൂർ വെങ്ങന്നൂർ പറയങ്കോട് സിത്താരയിൽ വിജയൻ-സിന്ധു ദമ്പതികളുടെ മകൻ ഇന്ദ്രജിത്ത് (29) ആണ് മരിച്ചത്. 2024 ആഗസ്റ്റ് 18ന് രാത്രി 12 മണിയോടെ ദേശീയപാത ആലത്തൂർ ഗുരുകുലം സ്കൂൾ ഭാഗം മേൽപാലത്തിലുണ്ടായ ബൈക്കപകടത്തിലാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ച രണ്ടു മണിയോടെയാണ് മരിച്ചത്. ഇവരുടെ ഏക മകനാണ്.