പെരിഞ്ഞനം: കുറ്റിലക്കടവ് ഈഴുവന്‍പറമ്പില്‍ ഡോ. ഇ.പി. ജനാർദനന് (85) നിര്യാതനായി.
വീണമോള് ബസ് സര്‍വിസ് ഉടമ, പഴനി സുബ്രഹ്മണ്യ എൻജിനീയറിങ് കോളജ് മുന്‍ ചെയര്മാന്, ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ സ്ഥിരം ഡയറക്ടര്‍, നീഡ്സ് അസോസിയേറ്റ് അംഗം, 101 അംഗ സഭ ചെയര്മാന്, നാഷനല്‍ എൻജിനീയറിങ് കോർപറേഷന് ഓഫ് ഇന്ത്യ ചെയര്മാന്, ഓള് ഇന്ത്യ ടവര്‍ കണ്‍ട്രക്ഷന്‍ വര്‍ക്ക് പ്രൊപ്രൈറ്റർ, ഇരിങ്ങാലക്കുട എസ്.എന്‍ ക്ലബ് അംഗം, പെരിഞ്ഞനം ശ്രീനാരായണ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗം, എസ്.എന്‍.ഡി.പി പെരിഞ്ഞനം കുറ്റിലക്കടവ് ശാഖാ അംഗം, കൊടുങ്ങല്ലൂര്‍ ചാപ്പാറ ഗുരുശ്രീ ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ യശോധര. (റിട്ട. അധ്യാപിക, ആര്.എം.വി.എച്ച് സ്കൂള്‍ പെരിഞ്ഞനം). മകള്‍: പ്രവീണ (വീണാസ് കറി വേള്‍ഡ്). മരുമകന്: ജാന്‍ ജോഷി (എമിറേറ്റ്സ്). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പില്‍.