മക്കരപ്പറമ്പ്: മീനാർകുഴിയിലെ മുസ്ലിം ലീഗ് കാരണവർ തയ്യിൽ രായിൻ (77) നിര്യാതനായി. മക്കരപ്പറമ്പ സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ്.
മുസ്ലിം ലീഗ് മീനാർകുഴി ജനറൽ സെക്രട്ടറി, എസ്.ടി.യു അംഗം, പെയിൻ ആൻഡ് പാലിയേറ്റീവ് വളന്റിയർ എന്നീ പദവികൾ വഹിച്ചിരുന്നു.
ഭാര്യ: പരേതയായ നഫീസ അവുലൻ (ചെലൂർ). മക്കൾ: ഖാലിദ്(കോൺട്രാക്ടർ), സാജിദ, ഖദീജ, ഷംസുദ്ദീൻ, കമറുദ്ദീൻ.
മരുമക്കൾ: നസ്ബത്ത് (കാച്ചിനിക്കാട്), മുഹമ്മദ് (ചെറുകുളമ്പ്), ഷംസുന്നീസ(പാങ്), സഫീല (പാങ്) ജനാസ നിസ്കാരം ബുധൻ രാവിലെ 8.30ന് മീനാർകുഴി ജുമാ മസ്ജിദിൽ.