തിരൂർ: കരൾ രോഗം ബാധിച്ച് മരണത്തോട് മല്ലടിച്ചു കൊണ്ടിരിക്കുമ്പോൾ മകൻ ഇംതിയാസ് റഹ്മാൻ കരൾ പകുത്ത് നൽകിയെങ്കിലും മാതാവിന്റെ ജീവൻ രക്ഷിക്കാനായില്ല. സൗത്ത് അന്നാര മുണ്ടോത്തിയിൽ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ സുഹറയാണ് (61) മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ മാസമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സുഹറയുടെ കരൾമാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ പൂർണ വിജയമായിരുന്നു. പിന്നീട് മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു മരണം.
തിരൂരിലെ ഗ്ലാസ് പ്ലൈവുഡ് സ്ഥാപനമായ നാഷനൽ ഗ്ലാസ് ഹൗസിന്റെ മാനേജിങ് ഡയറക്ടർ കൂടിയാണ് ഇംതിയാസ് റഹ്മാൻ.
കരൾ നൽകുന്നതിനായി ഓപ്പറേഷന് വിധേയനായി പരിപൂർണ വിശ്രമത്തിലായ സന്ദർത്തിൽ നടന്ന മാതാവിന്റെ വിയോഗം ഇംതിയാസിന് വലിയ ആഘാതമായി. മകൾ: റുക്സാന. മരുമക്കൾ: ലത്തീഫ് കരേക്കാട്, ഫാസില അന്നാര.