പട്ടാമ്പി: വിളയൂർ കണ്ടേങ്കാവ് കുളത്തിങ്ങൽ കുഞ്ഞലവി ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ ഹജ്ജുമ്മ.
മക്കൾ: ഹുസൈൻ സഅദി (കൈപ്പമംഗലം കൂരിക്കുഴി ജുമാമസ്ജിദ്), മൊയ്തീൻകുട്ടി അൽ ഹസനി (കേരള മുസ്ലിം ജമാഅത്ത് കൊപ്പം സോൺ സംഘടനകാര്യ സെക്രട്ടറി, ജാമിഅ ഹസനിയ്യ പൂർവ വിദ്യാർഥി സംഘടന ‘അൽ ഇഹ്സാൻ’ സംസ്ഥാന ജനറൽ സെക്രട്ടറി, പാലക്കാട് ജാമിഅ ഹസനിയ്യ മാനേജിങ് കമ്മിറ്റി അംഗം), അബ്ബാസ് സഖാഫി (ആലുവ ജുമാമസ്ജിദ് അസി. ഇമാം).
മരുമക്കൾ: സൈനബ കൊളത്തൂർ, സൗദ വല്ലപ്പുഴ, സുഹൈല തുടിക്കൽ. സഹോദരങ്ങൾ: കുഞ്ഞിക്കദിയ കട്ടുപ്പാറ, മറിയ കണ്ടേങ്കാവ്.