കല്ലടിക്കോട്: പള്ളിയിൽനിന്ന് ഇറങ്ങവേ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. കരിമ്പ പുത്തൻപീടികയിൽ പി.കെ. അബ്ദുല്ലയാണ് (73) മരിച്ചത്.
സായാഹ്ന നമസ്കാരം നിർവഹിച്ചശേഷം കരിമ്പ ജുമാമസ്ജിദിൽനിന്ന് ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ബുധനാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം.
ഒമാനിലെ കേരള ഇസ്ലാമിക് അസോസിയേഷൻ സൂർ മുൻ പ്രസിഡന്റും ‘ഗൾഫ് മാധ്യമം’ മുൻ ഏജന്റുമായിരുന്നു. ഒമാനിലെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽസ് ഗ്രൂപ്പായ അൽ ഹരീബിൽ 20 വർഷത്തോളം ജോലി നോക്കിയിരുന്നു. പ്രവാസികൾക്കിടയിൽ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: ഫസീല, ഫർസാന, ഇസ്മായിൽ. മരുമക്കൾ: നൂർ മുഹമ്മദ്, നിയാസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കരിമ്പ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.