മഞ്ചേരി: പട്ടർകുളത്ത് താമസിച്ചിരുന്ന കുത്തുകൽ സ്വദേശി, പരേതനായ ചെമ്പുകാരൻ ഹസ്സൻ ഹാജിയുടെ മകൻ പാറക്കൽ വീരാൻ (ബാപ്പുട്ടി-75) നിര്യാതനായി. മഞ്ചേരി പാറക്കൽ ട്രാവൽസ് ഉടമയാണ്.
ഭാര്യ: ഖദീജ (വെള്ളുവങ്ങാട്). മക്കൾ: ഡോ. അബ്ദുൽ ഗഫൂർ, റുബ്ഷാൻ, ഡോ. തബസ്സും, ഡോ. താജ് ബീഗം. മരുമക്കൾ: ഡോ. റഷ്ദാൻ (എറണാകുളം), ജാസിർ (തിരൂർ), സബ്രീന (തിരൂർ), ഡോ. ഹനീന (നരിക്കുനി).
സഹോദരങ്ങൾ: അബ്ദുൽ റസാഖ്, ഷൗക്കത്തലി, ആയിഷ, ഫാത്തിമ സുഹ്റ, റസിയ, ഷറഫുന്നീസ, പരേതനായ മുഹമ്മദ്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.15ന് പട്ടർകുളം ജുമാമസ്ജിദിൽ. ഖബറടക്കം രാവിലെ പത്തിന് മഞ്ചേരി സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.