ചേലേമ്പ്ര: പൈങ്ങോട്ടൂരിൽ വീടിനു സമീപത്തെ മീന്‍ വളര്‍ത്തുന്ന കുഴിയില്‍ വീണ് രണ്ടര വയസ്സുകാരൻ മരിച്ചു. പൈങ്ങോട്ടൂര്‍ സ്വദേശി കുമ്മാളി കാട്ടിപ്പാലം മുസവിറിന്റെ മകന് അമാന്‍ ഖാസിയാണ് (രണ്ടര) മരിച്ചത്.
ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന അമാൻ ഖാസിക്ക് ഭക്ഷണം നല്‍കാനായി നോക്കിയപ്പോള്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുഴിയിൽ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മാതാവ്: സഫ. സഹോദരങ്ങള്‍: ആലിം ഖാസി, ആമിര്‍ ഖാസി.