കീഴുപറമ്പ്: പത്തനാപുരം സ്വദേശിയും സി.പി.ഐ മുൻ മലപ്പുറം ജില്ല കമ്മിറ്റി അംഗവും ഏറനാട് മണ്ഡലം സെക്രട്ടറിയുമായിരുന്ന മുക്കം ചന്ദ്രൻ മാസ്റ്റർ (75) നിര്യാതനായി.
മണാശ്ശേരി ഗവ. യു.പി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ ഇന്ദിര (റിട്ട. അധ്യാപിക, എ.എൽ.പി.എസ് വടക്കുംമുറി). മക്കൾ: ആശ, അനിഷ.
മരുമക്കൾ: ബിജു (പ്രിൻസിപ്പൽ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട്), അനൂപ് കുമാർ (സീനിയർ സൂപ്രണ്ട്, ഗവ. കോളജ് മൊകേരി). വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി വരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും.