അകത്തേത്തറ: കല്ലേക്കുളങ്ങര കേലത്ത് വീട്ടിൽ ഡോ. മുകുന്ദദാസൻ (മുകുന്ദ ഗുരുസ്വാമി - 81) നിര്യാതനായി. കേരള ഫോക്ക് ലോർ അക്കാദമി പുരസ്കാരജേതാവാണ്. ഗുഡ് ന്യൂസ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്. പരേതരായ വേലായുധന്റെയും തങ്കമണിയുടെയും മകനാണ്. ഭാര്യ: പരേതയായ രുഗ്മിണി അമ്മ. മക്കൾ: വിജയലക്ഷ്മി, ജയലക്ഷ്മി, ഉണ്ണികൃഷ്ണൻ (ചെന്നൈ). മരുമക്കൾ: ജനാർദനൻ, രവീന്ദ്രനാഥ് (റെയിൽവേ), ഉമ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കല്ലേക്കുളങ്ങര കുന്നംപാറ ശ്മശാനത്തിൽ.