കോലഴി: പരേതനായ പി.വി. കുമാരൻ മാസ്റ്ററുടെ ഭാര്യ പി.കെ. കുഞ്ഞിലക്ഷ്മി ടീച്ചർ (84) പൂവണി നൂപുരത്തിൽ നിര്യാതയായി. ചാത്തന്നൂർ ഗവ. സ്കൂൾ മുൻ അധ്യാപികയായിരുന്നു. ചിത്രകാരൻ അച്യുതൻ കൂടല്ലൂരിന്റെ സഹോദരിയാണ്. മക്കൾ: ഗീത (ആരോഗ്യ വകുപ്പ് മുൻ ഉദ്യോഗസ്ഥ), ഉണ്ണികൃഷ്ണൻ (റെയിൽവേ മുൻ ഉദ്യോഗസ്ഥൻ), അനിത (മുൻ അധ്യാപിക). മരുമക്കൾ: അരവിന്ദാക്ഷൻ (മുൻ അധ്യാപകൻ), സുമ (മുൻ അധ്യാപിക), ഹരിദാസ് (മുൻ എൻജിനീയർ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് പുഴയ്ക്കൽ ശാന്തിഘട്ടിൽ.