ചെറുതുരുത്തി: ദേശമംഗലം വറവട്ടൂരിൽ പ്രവർത്തിക്കുന്ന ടി.എം.എച്ച് ഗ്രാനൈറ്റ് ക്വാറിയിൽ സെക്യൂരിറ്റിയെ റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കഞ്ഞിക്കുഴി മൂത്ത വീട്ടിൽ ശശി മാധവനെ(74) യാണ് ഞായറാഴ്ച രാവിലെ റൂമിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ക്വാറിയിലേക്ക് കല്ലെടുക്കാൻ വന്ന ലോറി ഡ്രൈവർമാർ ഗേറ്റ് തുറക്കാത്ത തുടർന്ന് അന്വേഷിച്ചപ്പോൾ റൂമിൽ മരിച്ചുകിടക്കുന്നതായാണ് കണ്ടത്. ചെറുതുരുത്തി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ.