വള്ളികുന്നം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരൻ മാവിൽ കെട്ടിയിരുന്ന കയർ കഴുത്തിൽ കുരുങ്ങി മരിച്ചു.വള്ളികുന്നം കടുവുങ്കൽ കാഞ്ഞിപ്പുഴ പ്ലാമൂട്ടിൽ പുത്തൻവീട്ടിൽ അബ്ദുൽ ഷുക്കൂറിെൻറ (സൗദി) മകൻ മുഹമ്മദ് ഇർഷാദാണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. മാതാവ് സലീന തിരക്കി ഇറങ്ങിയപ്പോഴാണ് കഴുത്തിൽ കയർ കുരുങ്ങിയനിലയിൽ കണ്ടത്. ഇവരുടെ നിലവിളി കേട്ട് എത്തിയവർ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.മൂന്നാംകുറ്റി ഗായത്രി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഇർഫാൻ, ആലിയ. ഖബറടക്കം ചൊവ്വാഴ്ച കാഞ്ഞിപ്പുഴ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.