ആറാട്ടുപുഴ: വയോധികയെ വീടിന് സമീപത്തെ ഇടക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയഴീക്കൽ കൊച്ചു വീട്ടിൽ പരേതനായ സദാനന്ദെൻറ ഭാര്യ സൗദാമിനിയാണ് (90) മരിച്ചത്. ചെറുമകൻ സന്ദീപനൊപ്പമാണ് ഇവർ കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച രാവിലെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ ഇടക്കായലിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ കായംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മക്കൾ: സദാത്മജൻ, അജിത. മരുമക്കൾ: ജലജ, സുഭദത്ത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.